Skip to main content

നവീകരണത്തിനും വളർച്ചയ്ക്കും ഊർജം പകരുന്നു

ജോലി-ജീവിത ഐക്യം ഇവിടെ തുടങ്ങുന്നു.

ഞങ്ങളുടെ കഥ

ടെക്‌നോപാർക്ക്: സാങ്കേതികവിദ്യയുടെ ഭാവിയെ രൂപപ്പെടുത്തുന്നു

പാരമ്പര്യവും വ്യാപ്തിയും

1990-ൽ കേരള സർക്കാർ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്കായ ടെക്‌നോപാർക്ക് തിരുവനന്തപുരം, ഏഷ്യയിലെ പ്രമുഖ സാങ്കേതിക നവീകരണ കേന്ദ്രങ്ങളിലൊന്നായി ഇന്ന് ശ്രദ്ധേയമായ സ്ഥാനം നേടിയിരിക്കുന്നു. 768 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ടെക്‌നോപാർക്കിൽ, 13.14 ദശലക്ഷം ചതുരശ്ര അടിയിലധികം ലോകോത്തര ഐടി അടിസ്ഥാനസൗകര്യങ്ങളുണ്ട്. 540-ലധികം ആഗോള സംരംഭങ്ങളും സാങ്കേതിക കമ്പനികളും പ്രവർത്തിക്കുന്ന ഇവിടെ വിവിധ മേഖലകളിലായി 84,000-ത്തിലധികം പ്രൊഫഷണലുകൾ ജോലി ചെയ്യുന്നു.

മത്സരാധിഷ്ഠിത മേന്മ

കേരളത്തിന്റെ സജീവ തലസ്ഥാനമായ തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന ടെക്‌നോപാർക്ക് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ, ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭാശേഷി, സുസ്ഥിര വികസനം, മികച്ച ജീവിതനിലവാരം എന്നിവയുടെ സമന്വയം ഒരുക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഡിജിറ്റൽ ഭരണസംവിധാനം, സാമൂഹിക വികസനം എന്നീ മേഖലകളിൽ കേരളത്തിനുള്ള ശക്തമായ മികവിന്റെ പിന്തുണയോടെ, നവീകരണം, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (GCCs), ഗവേഷണ-വികസനം (R&D), എഞ്ചിനീയറിംഗ്, ഡിജിറ്റൽ പരിവർത്തനം എന്നിവയ്ക്കായി ഭാവിയിലേക്ക് നയിക്കുന്ന മികച്ച ബിസിനസ് ലക്ഷ്യസ്ഥാനമാണ് ടെക്‌നോപാർക്ക്.

കമ്പനികൾ

കേരള സർക്കാര്‍ ഐ‌ടി രംഗത്ത് ഉജ്ജ്വലമായ മാറ്റങ്ങള്‍ കൈവരിച്ചതിന്‍റെ ഭാഗമായി, തിരുവനന്തപുരം ടെക്നോപാർക്ക് ദേശീയമായും അന്തർദേശീയമായും ഇന്ത്യയിലെ ഏറ്റവും മികച്ച ഐടി പാർക്കുകളിലൊന്നായി സ്ഥാനം നേടിയിട്ടുണ്ട്. അവസരങ്ങളുടെയും വളർച്ചയുടെയും മികച്ച വേദിയായി പരക്കെ ഇന്ത്യയിലുടനീളം അംഗീകരിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ പുതുമയുള്ള പാർക്ക്, സംഘടിത സ്ഥാപനങ്ങൾക്ക് തങ്ങളുടെതായ കാൽചുവടുറപ്പിക്കുന്നതിനനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനമായി പ്രവര്‍ത്തിക്കുന്നു.

ടെക്നോപാര്‍ക്ക് : നൂതന ഉത്പ്രേരകവും മികവിന്റെ ശൃംഖലയും

 

Sun
Mon
Tue
Wed
Thu
Fri
Sat

Testimonials

Harmony @ Work

കമ്പനികളുടെ വളർച്ചയ്ക്കും അവരുടെ ജീവനക്കാരുടെ ക്ഷേമത്തിനും പുരോഗതിക്കും മുൻഗണന നൽകിക്കൊണ്ട്,  അഭിലാഷങ്ങളെ ശാക്തീകരിക്കാനും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് വ്യവസായ പാർക്കായ തിരുവനന്തപുരം ടെക്‌നോപാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആഗോള ബിസിനസ് വിപുലീകരണത്തിലേക്കുള്ള ഒരു ഉത്ഭവസ്ഥാനം

രാജ്യത്തെ മുന്‍നിര ഐടി പാർക്ക് എന്ന നിലയിൽ ടെക്‌നോപാർക്ക് 1990-കൾ മുതൽ കേരളത്തിൻ്റെ ഐടി ബിസിനസ്സ് അന്തരീക്ഷത്തെ ത്വരിതപ്പെടുത്തുന്ന ഘടകമായി പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിലെ ഈ നവീകരണ  പാർക്കിൻ്റെ പുരോഗതി കേന്ദ്രീകൃതമാണെങ്കിലും, ടെക്‌നോപാർക്കിൻ്റെ യാത്ര വ്യവസായ പ്രമുഖർക്കും ഭാവിയിലെ നൂതന മാറ്റങ്ങൾ വരുത്തുന്നവർക്കും അത്യാധുനിക സൗകര്യങ്ങൾ വാഗ്ദാനം ചെയുന്നു. അതിനാൽ ടെക്‌നോപാർക്ക് നിങ്ങളുടെ ബിസിനസ്സുകൾക്കുള്ള ഒരു ഉത്ഭവസ്ഥാനം എന്നതിലുപരി ഇന്ത്യയിലെ ഏറ്റവും ഹരിതഭംഗിയാര്‍ന്ന  ഐടി പാർക്കെന്ന നിലയിൽ  നിങ്ങളുടെ എല്ലാ തീരുമാനങ്ങളും ബിസിനസ് ആവശ്യങ്ങളും അഭിവൃദ്ധിപ്പെടുത്തുന്ന  കേന്ദ്രമായി വികസിപ്പിക്കുവാന്‍  രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

 

ഞങ്ങളുടെ നേട്ടം: ബഹുവിധനൈപുണ്യവും വഴക്കവും   

തിരഞ്ഞെടുപ്പുകളുടെയും അവസരങ്ങളുടെയും കലാമൂല്യമുള്ള ഒരു നിധിയാണ് തിരുവനന്തപുരത്തെ ടെക്‌നോപാർക്ക്. നിങ്ങളുടേത് ഒരു  സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയോ, അതോ മികച്ച സ്ഥാപനമോ, രണ്ടിലേതായാലും; കമ്പനികളെ പരിപോഷിപ്പിക്കുന്നതിന്   ആര്‍ജവത്തോടെയും വ്യക്തതയോടെയുമുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുള്ള മുഖമുദ്ര പതിപ്പിച്ച ഒന്നാണ്  തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന  ഈ ഐടി പാര്‍ക്ക്. ഞങ്ങളുടെ സ്ഥാപനത്തിന്‍റെ വ്യാവസായിക ബാഹ്യഘടന വളർത്തിയെടുത്തതിലൂടെ, ഇടത്തരം ബിസിനസ്സുകളെയും സൂക്ഷ്മ ചെറുകിട സ്ഥാപനങ്ങളെയും മുൻനിര ബിസിനസുകൾക്കൊപ്പം വളരുന്നതിന് പ്രാപ്തമാക്കുന്നു. ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും വിപുലീകരണത്തിനും സഹായകമായി രൂപകൽപ്പന ചെയ്തിട്ടുള്ള എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ വഴക്കമുള്ളതും പൂർണ്ണമായി സജ്ജീകരിച്ചതുമായ അന്യോന്യമായ ഓഫീസ് ഇടങ്ങള്‍ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സംഘടിതശക്തിയായി വലിയ രീതിയില്‍   വിപുലീകരിക്കുവാനും  ബിസിനസ്സ് വികസനത്തിൻ്റെ വിവിധ ആവശ്യങ്ങളും ഘട്ടങ്ങളും നിറവേറുന്നതിനായും  ആഗ്രഹിക്കുന്ന ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് ഇഷ്ടാനുസൃതമാക്കാവുന്ന പാട്ട ഭൂമികള്‍ ഉള്‍പ്പെടെ നിരവധി  തിരഞ്ഞെടുപ്പ് അവസരങ്ങള്‍  ടെക്നോപാർക്ക് നൽകുന്നു.

സ്റ്റാർട്ടപ്പുകൾക്കും മികച്ച ബിസിനസുകൾക്കും തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലം : തിരുവനന്തപുരം 

തിരുവനന്തപുരം നഗരം, അതിന്റെ അസാധാരണമായ ജീവിതനിലവാരത്തിന് പേരുകേട്ടതാണ്. പ്രകൃതിസൗന്ദര്യവും ആധുനിക സൗകര്യങ്ങളും സമന്വയിക്കുന്ന ഒരിടമാണ് ഈ നഗരം. മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ അനുഗൃഹീതമായ തിരുവനന്തപുരം, ലോകോത്തര ആരോഗ്യപരിചരണ സൗകര്യങ്ങൾ, പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്മേഷദായകമായ ശുദ്ധവായു എന്നിവയാൽ സമ്പന്നമാണ്. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ടെക്നോപാർക്ക്, നൂതനാശയങ്ങൾ, സഹകരണം, വളർച്ച, വിജയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ എല്ലാ പ്രധാന ഘടകങ്ങളും ഒത്തുചേർന്ന, സംരംഭകത്വത്തിന് അനുയോജ്യമായ സമ്പന്നമായ ഒരു അന്തരീക്ഷമാണ്. വൈവിധ്യമാർന്ന നിരവധി കമ്പനികൾക്ക് ഇടവും പിന്തുണയും നൽകുന്ന ടെക്നോപാർക്ക്, അനുകൂലമായ ചുറ്റുപാടുകൾ, മികച്ച പ്രാഗത്ഭ്യമുള്ള ജീവനക്കാർ, കുറഞ്ഞ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്, ശക്തമായ അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ, ചെലവുകുറഞ്ഞ പ്രവർത്തനസൗകര്യങ്ങൾ എന്നിവയാൽ സമ്പന്നമാണ്. ഇതുവഴി കേരളത്തിലെ ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷവും ഐ.ടി. ഓഫീസ് സൗകര്യങ്ങളും പ്രദാനം ചെയ്യാൻ ടെക്നോപാർക്കിന് സാധിക്കുന്നു.ഈ സവിശേഷതകളെല്ലാം, നിലവിൽ പ്രവർത്തിക്കുന്ന പ്രമുഖ ബിസിനസ് സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഒരുപോലെ ഏറ്റവും അനുയോജ്യമായ ഐ.ടി. അടിസ്ഥാനസൗകര്യ കേന്ദ്രമായി ടെക്നോപാർക്കിനെ മാറ്റുന്നു.

തിരുവനന്തപുരത്തെ വെറുമൊരു ഐടി പാർക്ക് മാത്രമല്ല, ദീര്‍ഘവീക്ഷണത്തിന്‍റെ സാങ്കേതിക സ്ഥാനം കൂടിയാണ് 

ബിസിനസ് തന്ത്രങ്ങളും നൂതനാശയങ്ങളും ഒത്തുചേർന്ന് ചലനാത്മകമായ പങ്കാളിത്തം രൂപപ്പെടുമ്പോൾ, മത്സരരംഗത്ത് മുന്നിൽ തുടരുന്നതിനായി ബിസിനസ് സ്ഥാപനങ്ങൾക്ക് പുതിയ സാധ്യതകളിലേക്കുള്ള വാതിലുകൾ തുറക്കപ്പെടുന്നു. ഇത്തരം ചലനാത്മകമായ പങ്കാളിത്തങ്ങൾ വൈദഗ്ധ്യമുള്ള പ്രതിഭകൾക്ക് വെല്ലുവിളി നിറഞ്ഞ വിപണികൾ ഒരുക്കുന്നു. കാരണം, ബിസിനസ് സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും മത്സരരംഗത്തെ മുൻതൂക്കം നിലനിർത്തുന്നതിനും പ്രാവീണ്യമുള്ള ജീവനക്കാർ അനിവാര്യമാണ്.

ഈ സാഹചര്യത്തിൽ, മികച്ച പ്രൊഫഷണലുകളെ തേടുന്ന പ്രത്യേകിച്ച് ഐ.ടി. മേഖലയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആവശ്യമായ വൈദഗ്ധ്യമുള്ള പ്രതിഭകളെ      തിരുവനന്തപുരത്ത് എളുപ്പത്തിൽ ലഭ്യമാണ്. പ്രത്യേകിച്ച് ഐ.ടി. മേഖലയിലെ  റിമോട്ട്, ഹൈബ്രിഡ് തൊഴിൽരീതികൾ സാധാരണമായിക്കൊണ്ടിരിക്കുന്നതും പ്രൊഫഷണലുകൾ സ്വന്തം നാട്ടിലേക്ക് മടങ്ങിവരാൻ കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കുന്നതുമൂലം, മികച്ച ഐ.ടി. തൊഴിൽസാധ്യതകൾ തേടുന്ന വൈദഗ്ധ്യമുള്ള പ്രതിഭകളുടെ എണ്ണത്തിൽ തിരുവനന്തപുരത്ത് ഗണ്യമായ വർധനവുണ്ടാകുന്നു.

ഈ സന്ദർഭത്തിലെ സവിശേഷമായ നേട്ടം ലഭിക്കുന്നത് തിരക്കേറിയ ഇന്ത്യൻ നഗരങ്ങളിൽ പെടാത്ത സ്ഥലങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന ബിസിനസുകൾക്കാണ്. തിരുവനന്തപുരം ടെക്‌നോപാർക്ക് ഈ നേട്ടത്തില്‍ ആനന്ദിക്കുന്നു.  അസാധാരണവും തന്ത്രപരമായതുമായ  മൂല്യം വാഗ്ദാനം ചെയ്യുന്നതിനു പുറമേ, സജീവമായ വ്യവസായിക ഭൂപശ്ചാത്തലവും  കുറഞ്ഞ പ്രവർത്തനച്ചെലവ് പോലുള്ള അധിക നേട്ടങ്ങളും ഇന്ത്യയിലെ ഞങ്ങളുടെ ഐടി പാർക്കിനുണ്ട് - ഈ അതുല്യമായ സംയോജനം സമാനതകളില്ലാത്തതാണ്.

ഒരു അസാധാരണമായ നവീകരണ സമ്പ്രദായം

വിജയകരവും തന്ത്രപരവുമായ സഹകരണങ്ങള്‍ സൃഷ്ടിക്കുന്നതിനായി സമതുലിതമായ പൊതു-സ്വകാര്യ പങ്കാളിത്ത സംവിധാനം ശക്തിപ്പെടുത്തുന്ന ഒരു ഐടി അന്തരീക്ഷമാണ് തിരുവനന്തപുരം ടെക്നോപാര്‍ക്കിനുള്ളത്. കേരള ഗവൺമെന്റിൽ നിന്നുള്ള ശക്തമായ പിന്തുണയോടൊപ്പം, നവീകരണത്തിനും സുസ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നതിനും സ്ഥിരതയാർന്നതുമായ ഒരു ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഉയർന്ന നിലവാരമുള്ള ഗവേഷണവും പരിശീലനവും, നവീകരണ പിന്തുണയും , നിയന്ത്രിത സ്ഥലങ്ങളും, റിയൽ എസ്റ്റേറ്റും, ലോകോത്തര സ്റ്റാർട്ടപ്പ് പിന്തുണാ സംവിധാനം എന്നിവയുൾപ്പെടെ എല്ലാ തലങ്ങളിലുമുള്ള തന്ത്രപരമായ ഇടപെടലുകൾ നടത്തുന്നതിന് ടെക്നോപാർക്ക് ഇക്കോസിസ്റ്റം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Technopark Entrance