Skip to main content

ടെക്‌നോപാർക്കിൽ ലഭ്യമായ സ്ഥലത്തിൻ്റെ വിശദാംശങ്ങൾ

നിങ്ങളുടെ ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള ഒരു വേദി തേടുന്ന വളർന്നുവരുന്ന സ്റ്റാർട്ടപ്പ് സംരംഭമായാലും, പ്രവർത്തനമേഖല വിപുലീകരിക്കാൻ ലക്ഷ്യമിടുന്ന സുസ്ഥാപിത കമ്പനിയാണെങ്കിലും, ഐ.ടി. ഓഫീസ് സമുച്ചയങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന റിയൽ എസ്റ്റേറ്റ് വികസന സംരംഭകനാണെങ്കിലും, നിങ്ങളുടെ വിജയത്തിന് സഹായകമായ നിരവധി അവസരങ്ങളാണ് ടെക്നോപാർക്ക് ഒരുക്കുന്നത്. തന്ത്രപ്രധാനമായ സ്ഥാനം, ആധുനിക അടിസ്ഥാനസൗകര്യങ്ങൾ, പരസ്പര സഹകരണ മനോഭാവമുള്ള പ്രൊഫഷണലുകളുടെ പിന്തുണയോടെയുള്ള അനുകൂലമായ അന്തരീക്ഷം എന്നിവ ടെക്നോപാർക്കിനെ കേവലം ഒരു ലക്ഷ്യസ്ഥാനത്തിനപ്പുറം ഉയർത്തുന്നു. സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും ചലനാത്മക ലോകത്ത് വിജയത്തിലേക്കുള്ള ചാലകശക്തികളായി തിരുവനന്തപുരം ടെക്നോപാർക്കിന്റെ ക്യാമ്പസുകൾ പ്രവർത്തിക്കുന്നു. ഐ.ടി. ഓഫീസ് സ്ഥലങ്ങൾ ലഭ്യമാക്കുന്നതിലൂടെയോ ഐ.ടി. അടിസ്ഥാനസൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി ഭൂമി പാട്ടത്തിന് നൽകുന്നതിലൂടെയോ നിങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുക എന്നതാണ് ടെക്നോപാർക്കിന്റെ അടിസ്ഥാനലക്ഷ്യം.

header image3