Skip to main content

ടെക്നോപാർക്കിൽ ഭരണഭാഷാ വാരാഘോഷം

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ടെക്നോപാർക്കിലെ ജീവനക്കാർ ഭരണഭാഷാ പ്രതിജ്ഞയെടുത്തു.

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ടെക്നോപാർക്കിലെ ജീവനക്കാർ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. ഔദ്യോഗിക ആവശ്യങ്ങൾക്കും ആശയവിനിമയങ്ങൾക്കും മലയാള ഭാഷയ്ക്ക് മുൻഗണന നൽകുമെന്നും ഭാഷയുടെ പ്രചാരണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുമെന്നുമുള്ള പ്രതിബദ്ധത ജീവനക്കാർ പുതുക്കി.

ഐ.ടി മേഖലയിലും മാതൃഭാഷയുടെ പ്രാധാന്യവും സ്വാധീനവും ഉറപ്പുവരുത്തുക, ഭരണകാര്യങ്ങളിൽ മലയാളത്തിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.